അതിഞ്ഞാല്‍ ദര്‍ഗ ഉറൂസ് 19 മുതല്‍; ഖാസി ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാല്‍ ദര്‍ഗ ഉറൂസ് 19 മുതല്‍; ഖാസി ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യുംകാഞ്ഞങ്ങാട്: ഇസ്ലാമിക സന്ദേസം പ്രചാരണ ദൗത്യവുമായി റഷ്യയിലെ സമര്‍ഖന്തില്‍ നിന്ന് ഇന്ത്യയിലെത്തി. അതിഞ്ഞാല്‍ ദര്‍ഗശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉമര്‍ സമര്‍ഖന്ത് വലിയുല്ലാഹിയുടെ പേരിലുള്ള ദര്‍ഗയിലെ ഉറൂസ് ജനുവരി 19  മുതല്‍ 24 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തുമെന്ന് ഉറൂസ് കമ്മിറ്റി അറിയിച്ചു.


19 ന്  ബുധന്‍ മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം ബഷീര്‍ അഹ്മദ് ബുര്‍ഹാനിയുടെ കഥാപ്രസംഗത്തോടെ ആരംഭിക്കുന്ന ഉറൂസ് പരിപാടികള്‍ 20ന് മഗ്രിബ് കഴിഞ്ഞ് സമസ്ത പ്രസിഡന്റ് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസഹാജി അധ്യക്ഷത വഹിക്കും. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞാമദ്ഹാജി പാലക്കി, ജനറല്‍ സെക്രട്ടറി എം.മൊയ്തു മൗലവി, ട്രഷറര്‍ എം.കെ.അബൂബക്കര്‍ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് ട്രഷറര്‍ വി.കെ.അബ്ദുല്ലഹാജി, ജനറല്‍ സെക്രട്ടറി പി.എം.ഫാറൂഖ് ഹാജി, ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ പാലാട്ട് ഹുസൈന്‍, വൈസ് ചെയര്‍മാന്‍ പി.എം.ഫൈസല്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി എട്ടിന് അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി പ്രഭാഷണം നടത്തും.


21ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ കഴിഞ്ഞ് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുല്ലഹാജി പതാക ഉയര്‍ത്തും. രാത്രി ഏഴിന് ഇബ്രാഹിം ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും. 22ന് ശനിയാഴ്ച രാത്രി ഏഴിന് ഇ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും. 23ന്  ഞായറാഴ്ച രാത്രി ഏഴിന് പ്രമുഖ ടീമുകളുടെ ദഫ് പ്രദര്‍ശനവും തുടര്‍ന്ന് അതിഞ്ഞാല്‍ ഖത്തീബ് ഷറഫുദ്ദീന്‍ ബാഖവിയുടെ പ്രഭാഷണവും മാണിയൂര്‍ അബ്ദുല്ല മൗലവിയുടെ പ്രാര്‍ത്ഥന സദസ്സും.


സമാപന ദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന് ശേഷം മൗലിദ് പാരായണവും വൈകിട്ട് അസര്‍ നമസാകരം കഴിഞ്ഞ് ഭക്ഷണ വിതരണവും നടക്കും.

Post a Comment

0 Comments