നോളജ് സിറ്റി കെട്ടിടനിര്‍മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്

LATEST UPDATES

6/recent/ticker-posts

നോളജ് സിറ്റി കെട്ടിടനിര്‍മാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്

 



താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കോടഞ്ചേരി പഞ്ചായത്ത്. കെട്ടിട നിര്‍മാണത്തിന് അനുമതിയില്ലെന്നും അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന പൂര്‍ത്തിയായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശേരി പറഞ്ഞു.

23 പേരാണ് അപകടത്തില്‍പ്പെട്ടത്. 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. രാവിലെ 11.30ഓടെയാണ് കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. നിലവില്‍ ആരും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടില്ലെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണതാണ് അപടകടത്തിന് കാരണം. അപകടം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

തോട്ടം ഭൂമി തരംമാറ്റി അനധികൃത നിര്‍മാണങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഗണ്യമായ ഭാഗങ്ങളും നിര്‍മിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. നോളജ് സിറ്റി നിലനില്‍ക്കുന്നത് തോട്ടഭൂമിയിലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിരുന്നു. 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത്. തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം. മറ്റാവശ്യങ്ങള്‍ക്കായി തോട്ടഭൂമി തരംമാറ്റിയാല്‍ അത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സെക്ഷന്‍ 87 ല്‍ പറയുന്നുണ്ട്.


Post a Comment

0 Comments