ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ബി.ആർ.ഡി.സി. എംഡിക്ക് സ്വീകരണം നൽകി

ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ബി.ആർ.ഡി.സി. എംഡിക്ക് സ്വീകരണം നൽകി



ബേക്കൽ: ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയെടുത്ത ഷിജിൻ പറമ്പത്തിനെ ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി അംഗങ്ങൾ ഓഫീസിൽ സന്ദർശിച്ചു. BTF ചെയർമാൻ സൈഫുദ്ദീൻ കളനാട്  ഉപഹാരം നൽകി.


താജ് ബേക്കൽ റിസോർട്ട് പ്രതിനിധികളായ ഗിരിധർ, ഷിജു നമ്പ്യാർ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാസർ കാഞ്ഞങ്ങാട്, ഷാനവാസ് എം.ബി, പ്രദീപ് കുമാർ കൂട്ടക്കനി, സലീം ബി.കെ,ഷംസീർ അതിഞ്ഞാൽ എന്നിവരും സന്നിഹിതരായിരുന്നു. ബേക്കൽ ടൂറിസം പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരുമായും സഹകരിച്ച്  പ്രവർത്തിക്കുമെന്ന് എം.ഡി. പറഞ്ഞു.


Post a Comment

0 Comments