ചെമ്മട്ടംവയലിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

LATEST UPDATES

6/recent/ticker-posts

ചെമ്മട്ടംവയലിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 

കാഞ്ഞങ്ങാട്: സ്കൂട്ടറുകൾ കൂട്ടിയിടിച്ച്  ഗൃഹനാഥൻ മരിച്ചു. നിലേശ്വരം   ഗ്രാൻഡ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് പുതുക്കൈയിലെ ചെരക്കര വീട്ടിൽ നാരായണൻനായർ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെമ്മട്ടംവയൽ സയൻസ് പാർക്കിനു മുന്നിലാണ് അപകടം.  കമ്പനിയിലേക്കു  ഓർഡറുകൾ വാങ്ങി  പാണത്തൂരിൽ  നിന്നും  മറ്റൊരു ജീവനക്കാരൻ നജ്മുദ്ദീൻ്റെ  കൂടെ സ്കൂട്ടറിൻ്റെ പിറകിലിരുന്ന്  യാത്ര ചെയ്യുമ്പോഴാണ് മറ്റൊരു സ്കൂട്ടറിടി ച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആസ് പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുമതി. മക്കൾ: അഭിലാഷ്, അഭിജിത്ത്.

Post a Comment

0 Comments