കാഞ്ഞങ്ങാട്: ഖാസി ഹസൈനാര്‍ വലിയുല്ലാഹിയുടെ പേരില്‍ ജനുവരി 11 മുതല്‍ ഏഴ് ദിവസങ്ങളിലായി സംഘടിപ്പിച്ച മാണിക്കോത്ത് മഖാം ഉറൂസ് 2022 സമാപിച്ചു.മതപ്രഭാഷണ പരമ്പരയുടെ സമാപന ദിവസം പ്രഗല്‍ഭ പ്രഭാഷകന്‍ കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ജലാലുദ്ദീന്‍ ബുഹാരി തങ്ങള്‍ കുന്നുംകൈ കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി ജനറല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ , വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി എം പി നൗഷാദ്, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത് ,കണ്‍വീനര്‍ എം സി ഖമറുദ്ദീന്‍ പാലക്കി,ട്രഷറര്‍ സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി മാണിക്കോത്ത്, ശിഹാബ് തങ്ങള്‍ അല്‍ഹാദി , മഹല്ല് ഖത്തീബ് മുഹിയിദ്ദീന്‍ അല്‍ അസ്ഹരി , മുന്‍ ഖത്തീബ് കെബീര്‍ ഫൈസി ചെറുകോട് ,സദര്‍ മുഅല്ലിം ആദം ദാരിമി, അസിസ്റ്റന്റ് ഖത്തീബ് ഹസൈനാര്‍ മൗലവി,സലാം മൗലവി,സുലൈമാന്‍ മൗലവി, ഹസൈനാര്‍ മൗലവി പി എം തുടങ്ങിയവര്‍ സംസാരിച്ചു.ഉറൂസ് പരിപാടിക്ക് പരിസമാപ്തി കുറിച്ച് കഴിഞ്ഞ ദിവസം ളുഹര്‍ നിസ്‌കാരാ ശേഷം മൗലീദ് പാരായണവും അസര്‍ നിസ്‌കാര ശേഷം അന്നദാനവും നടന്നു ഇതോടുകൂടി മാണിക്കോത്ത് മഖാം ഉറൂസ് 2022 ന് പരിസമാപ്തി കുറിച്ചു
0 Comments