പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി; ക്വട്ടേഷന്‍ സംഘം പിടിയില്‍

LATEST UPDATES

6/recent/ticker-posts

പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി; ക്വട്ടേഷന്‍ സംഘം പിടിയില്‍

 



തൃശൂര്‍: പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു ചൂണ്ടിയ ക്വട്ടേഷന്‍, കവര്‍ച്ചാ സംഘം പിടിയില്‍. തൃശൂരിലെ ബാര്‍ ഹോട്ടലില്‍ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവര്‍ച്ച സംഘം അറസ്റ്റിലായത്. 


നമ്പര്‍ പ്ലേറ്റ് ഇല്ലാതെ രണ്ടു ബൈക്കുകളിലായി സംഘം സഞ്ചരിക്കുന്നത് അറിഞ്ഞ് ഷാഡോ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് ആണെന്നറിയാതെ ഇവര്‍ തോക്കെടുത്തു നീട്ടി. തുടര്‍ന്ന് പൊലീസ് സംഘം് ഈസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സംഘം ദിവാന്‍ജിമൂലയിലെ ബാറിലേക്കു കയറിയപ്പോള്‍ പൊലീസ് സംഘം എത്തുകയായിരുന്നു. 


തൃശൂര്‍ പൂമല സ്വദേശികളായ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ്,  വട്ടോളിക്കല്‍ സനല്‍, അത്താണി സ്വദേശി ആറ്റത്തറയില്‍ സുമോദ്, വടക്കാഞ്ചേരി കല്ലമ്പ്ര സ്വദേശി  മണലിപറമ്പില്‍  ഷിബു  എന്നിവരാണ് പിടിയിലായത്. പൊലീസ് സംഘത്തെ കണ്ട് ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്നും ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്‌പ്രേ, യഥാര്‍ത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് എന്നിവ കണ്ടെടുത്തു.അറസ്റ്റിലായവര്‍ക്കെതിരെ വടക്കാഞ്ചേരി, വിയ്യൂര്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. 


പ്രതികള്‍ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത് കവര്‍ച്ചക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments