ജിദ്ദയിലെ അൻപതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു

LATEST UPDATES

6/recent/ticker-posts

ജിദ്ദയിലെ അൻപതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു


 നഗര സൗന്ദര്യവൽക്കരണത്തിന്റെയും അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും ഭാഗമായി ജിദ്ദയിൽ അൻപതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ഇതുവരെ പതിനൊന്നായിരം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. 138 സ്ട്രീറ്റുകളിലായാണ് അൻപതിനായിരം കെട്ടിടങ്ങളുള്ളത്. 13 സ്ട്രീറ്റുകളിലെ കെട്ടിടങ്ങളാണ് ഇപ്പോൾ പൊളിച്ചവ. അല്‍ ഇഖ്ബാരിയ ചാനലാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.പൊളിച്ച കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കമായി. നഗരസഭയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. മൂന്നു ഘട്ടമായാണ് നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കലാണ് ആദ്യഘട്ടം. ശേഷം നഗരസഭ അത് പരിശോധിക്കും. പിന്നീട് അത് മക്ക ഗവര്‍ണറേറ്റ്, പ്രോപര്‍ട്ടീസ് അതോറിറ്റി, ജിദ്ദ നഗരസഭ എന്നിവയുടെ സംയുക്ത സമിതിക്ക് സമര്‍പ്പിക്കും. തുടര്‍ന്നാണ് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടാവുക.

കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയതോടെ മലയാളികൾ അടക്കമുള്ളവർ പുതിയ താമസ സൗകര്യങ്ങളും മറ്റും തേടിയുള്ള നെട്ടോട്ടത്തിലാണ്. സ്ഥാപനങ്ങൾ അടക്കം ഒഴിഞ്ഞതും പലരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments