കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ചു

 

കണ്ണൂർ: ആയിക്കരയ്ക്ക് സമീപം ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ടത്.  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദികടലായി സ്വദേശികളായ റബീഷ്, പി (24) ഹനാൻ കെ. (25) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.


ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 12.30 ഓടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്താണ് സംഭവം നടന്നത്.


ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. കണ്ണൂർ എസിപി  പി പി സദാനന്ദൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments