നീലേശ്വരം : കടിഞ്ഞിമൂലയിലെ ഓർച്ചപ്പുഴയോരത്ത് കണ്ടൽ ചെടികൾ നട്ട് രാജപുരം സെന്റ് പയസ് ടെൻത് കോളേജ് വിദ്യാർഥികൾ. ജീവനം നീലേശ്വരം, കോളേജ് എൻ.എസ്.എസ്. യൂണിറ്റും ഭൂമിത്രസേന, നേച്ചർ ക്ലബ്ബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച തീരദേശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായാണ് തീരപ്രദേശ ശുചീകരണവും കണ്ടൽ വനവൽകരണവും നടത്തിയത്.
നഗരസഭ ചെയർ പേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ഹേമന്ത്കുമാർ മുഖ്യപ്രഭാഷണം നടത്തി.
പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി.വി.ദിവാകരൻ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ , ആൽഡിൻ സിബി, പി.കെ.കൃഷ്ണപ്രിയ പ്രസംഗിച്ചു.
പടം: ദേശീയ തീര സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജീവനം നീലേശ്വരം, രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻ.എസ്.എസ്. യൂണിറ്റും ഭൂമിത്രസേന, നേച്ചർ ക്ലബ്ബ് എന്നിവ സംയുക്തമായി ഓർച്ച പുഴയോരത്ത് കണ്ടൽ ചെടികൾ നടുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ടി.വി. ശാന്ത നിർവഹിക്കുന്നു.
0 Comments