കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും വീണ്ടും എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റുചെയ്തു.
കുശാൽനഗറിലെ ഇർഫാന മൻസിൽ ഇബ്രാഹിമിന്റെ മകൻ പി. ഇർഷാദിനെയാണ് (18) ഹോസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തത്. 2.240 ഗ്രാം എം ഡിഎംഎ മയക്കുമരുന്നുമായി കെ.എൽ ഇ 3837 നമ്പർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിലണ് ഇർഷാദ് പോലീസിന്റെ പിടിയിലായത്. എംഡി എംഎ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പിന്തുടർന്ന് പരിശോധന നടത്തിവരുന്നതിനിടയിൽ ഇന്നലെ വൈകീട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇർഷാദിന്റെ ബൈക്കിന് പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.
അരിമല ഹോസ്പിറ്റൽ റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച ഇർഷാദിനെ പോലീസ് പ പിടികൂടുകയായിരുന്നു. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടു ത്തു. ഹോസ്ദുർഗ് ഒന്നാംക്ലാ സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
0 Comments