ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി

LATEST UPDATES

6/recent/ticker-posts

ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി


 തിരുവനന്തപുരം: ഹ്രസ്വകാല സന്ദർശനത്തിനായി സംസ്‌ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 7 ദിവസത്തിൽ താഴെയുള്ള സന്ദർശനത്തിനായി എത്തുന്ന പ്രവാസികൾക്കാണ് ഇപ്പോൾ ക്വാറന്റെയ്‌നിൽ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം 7 ദിവസം ക്വാറന്റെയ്‌നിൽ കഴിയുന്നവർക്ക് ആന്റിജൻ ടെസ്‌റ്റ് മതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ സംസ്‌ഥാനത്ത് രോഗവ്യാപനം കുറഞ്ഞതായും മന്ത്രി വ്യക്‌തമാക്കി. 218 ശതമാനം വരെ ഉയർന്ന വളർച്ചാ നിരക്ക് 16 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ രോഗികൾക്ക് ചികിൽസ നൽകാതെ മടക്കി അയക്കരുതെന്നും, പോസിറ്റിവ് ആയ രോഗികൾക്ക് ഡയാലിസിസ് മുടക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിടത്തി ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് ടെസ്‌റ്റ് നടത്തിയാൽ മതിയെന്നും, സ്‌പെഷ്യാലിറ്റി വിഭാഗമാണെങ്കിൽ കോവിഡ് രോഗികൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

Post a Comment

0 Comments