വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ചോദ്യങ്ങളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ

LATEST UPDATES

6/recent/ticker-posts

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ചോദ്യങ്ങളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ




പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവക രൂപത്തിൽ ഭക്ഷണം നൽകി തുടങ്ങിയതായും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.


വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖൻ കടിച്ചത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയായിരുന്നു കാൽമുട്ടിന് മുകളിലായി പാമ്പിന്റെ കടിയേറ്റത്.

Post a Comment

0 Comments