കാഞ്ഞങ്ങാട്: എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല കൗൺസിൽ മീറ്റ് പുതിയ കോട്ട ശംസുൽ ഉലമ ഇസ്ലാമിക് സെൻ്ററിൽ ചേർന്നു. സഈദ് അസ്അദി പുഞ്ചാവിയുടെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ ഉപാദ്യക്ഷൻ ഉമർ മൗലവി തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ധീൻ ദാരിമി പടന്ന റിട്ടേർണിംഗ് ഓഫീസറായിരുന്നു. യൂനുസ് ഫൈസി കാക്കടവ്, റഷീദ് ഫൈസി ആറങ്ങാടി, ഹനീഫ് ദാരിമി അരയി, ആരിഫ് അഹ്മദ് ഫൈസി പാണത്തൂർ, ഹാരിസ് ചിത്താരി, സയ്യിദ് യാസിർ തങ്ങൾ എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായി ആബിദ് ഹുദവി കുണിയ (പ്രസിഡണ്ട്) ശരീഫ് മാസ്റ്റർ ബാവ നഗർ (ജനറൽ സെക്രട്ടറി) അഷ്റഫ് പടന്നക്കാട് (ട്രഷറർ) ഇബ്റാഹിം കുഞ്ഞി (വൈസ് പ്രസിഡണ്ട്) ഹാരിസ് ചിത്താരി (വർക്കിംഗ് സെക്രട്ടറി) എന്നിവരെയും ഉപ സമിതി സെക്രട്ടറിമാരായി ഫാറൂഖ് ഫൈസി (ഇബാദ്) റിയാസ് കല്ലൂരാവി (വിഖായ) മുദ്ദസിർ (സഹചാരി) നിഹ് മതുള്ള മുട്ടുന്തല ( ട്രെൻറ് ) അസീസ് പാണത്തൂർ (സർഗലയ) ഉബൈദ് ഫൈസി ( ത്വലബ ) ആദിൽ ( കാമ്പസ് ) എന്നിവരെയും തെരഞ്ഞെടുത്തു.
0 Comments