വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം

LATEST UPDATES

6/recent/ticker-posts

വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ വെന്റിലേറ്റർ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആളുകൾക്കെതിരെ അന്വേഷണം. ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വിശദീകരണം തേടുകയും ചെയ്‌തു.


സമൂഹ മാദ്ധ്യമങ്ങളിലൂടെ വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇതിൽ വിമർശനം ഉയർന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും, അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കിയിരുന്നു.


നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് വാവ സുരേഷ്. ഒരാഴ്‌ച കൂടി വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കാമെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Post a Comment

0 Comments