ഭൂമി തരം മാറ്റാന്‍ കഴിഞ്ഞില്ല: മത്സ്യ തൊഴിലാളി ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

ഭൂമി തരം മാറ്റാന്‍ കഴിഞ്ഞില്ല: മത്സ്യ തൊഴിലാളി ജീവനൊടുക്കി


കൊച്ചി: ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാധിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ പറവൂരില്‍ മത്സ്യ തൊഴിലാളി ആത്മഹത്യചെയ്തു. പറവൂര്‍ മാല്യങ്കര കോഴിക്കല്‍ പറമ്പ് സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ഉദ്യോഗസ്ഥ രംഗത്തെ കൈക്കൂലിയും കെടുകാര്യസ്ഥതയും വിവരിച്ചുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.


ബേങ്ക് വായ്പ ലഭിക്കുന്നതിന്, ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റിനല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സജീവന്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്.


കുടുംബത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പലയിടത്തു നിന്നും സജീവന്‍ കടംവാങ്ങിയിരുന്നു. ഒടുവില്‍ പുരയിടം പണയംവെച്ച് വായപെയടുത്ത് കടം വീട്ടാന്‍ ആധാരവുമായി ബേങ്കിലെത്തി. അപ്പോഴാണ് ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടത്. പുരയിടം എന്നാക്കിയാലെ ബേങ്ക് വായ്പ ലഭിക്കൂവെന്നറിഞ്ഞതോടെ ഇതിനായി ശ്രമിക്കുകയായിരുന്നു.


വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് , ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ ഡി ഓ ഓഫീസ് ഇവിടങ്ങളിലെല്ലാം ഇതിനായി കയറിയിറങ്ങി. ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ ഡി ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഏറെ വിഷമയത്തോടെ വീട്ടിലെത്തിയ സജീവന്‍ പുരയിടത്തിലെ മരക്കൊമ്പില്‍ ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

0 Comments