അജാനൂർ : അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 04 മുതൽ 21 വരെ നടത്തുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ യൂണിറ്റ് സംഗമങ്ങൾക്ക് സൗത്ത് ചിത്താരിയിൽ തുടക്കമായി. സൗത്ത് ചിത്താരി ശാഖ തല ഉത്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ നിർവഹിച്ചു.കൊവിഡ് മഹാമാരിയെ തുരത്താന്‍ പ്രതിരോധക്കോട്ട തീർക്കുകയും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് കരുത്തായി സേവനസന്നദ്ധരാവരാണ് യൂത്ത് ലീഗ് പ്രവർത്തകരെന്നും,യൂത്ത് ലീഗിന്റെ ആത്യന്തിക ലക്ഷ്യം എന്നും സമൂഹത്തിന്റെ നന്മ മാത്രമാണെന്നും അഷറഫ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡൻ്റ് ബഷീർ ചിത്താരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നൗഷാദ്. എം.പി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മുസ്ലിം ലീഗ് ജന:സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ആക്ടിംഗ് പ്രസിഡൻ്റ് നൗഷാദ് കൊത്തിക്കാൽ, ജന:സെക്രട്ടറി ആസിഫ് ബല്ലാ, പഞ്ചായത്ത് പ്രസിഡൻ്റ് ജബ്ബാർ ചിത്താരി, ജന:സെക്രട്ടറി സി.പി റഹ്മാൻ, ട്രഷറർ അഷ്കർ അതിഞ്ഞാൽ,എം.എസ്. എഫ്. മണ്ഡലം പ്രസിഡണ്ട് ജംഷീദ് കുന്നുമ്മൽ,സി. കെ.അബ്ദുറഹ്മാൻ, ഉമ്മർ ചിത്താരി, അൻവർ ഹസൻ, ഹാറൂൺ ചിത്താരി, ശിഹാബ് കുന്നുമ്മൽ,റിയാസ് തായൽ,ഷാഹുൽ ഹസ്സൻ , നൗഷാദ് മുല്ല, സി.കെ. അഷറഫ് തുടങ്ങിയവർ സംസാരിച്ചു.സി.കെ. ഇർഷാദ് സ്വാഗതവും സമീൽ റൈറ്റർ നന്ദിയും പറഞ്ഞു.
0 Comments