ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കും - ഷിജിൻ പറമ്പത്ത്

LATEST UPDATES

6/recent/ticker-posts

ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കും - ഷിജിൻ പറമ്പത്ത്

 ബേക്കൽ: ബേക്കൽ ടൂറിസം പദ്ധതിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം ഉത്തരവാദിത്ത ടൂറിസം പരിപോഷിപ്പിക്കുമെന്ന് BRDC മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് പറഞ്ഞു. ബേക്കൽ ഫോർട്ട് ഓക്സ് കൺവെൻഷൻ ഹാളിൽ നടന്ന ജെ.സി.ഐ ബേക്കൽ ഫോർട്ട് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.


വിവിധ രാജ്യങ്ങളിലെ സന്ദർശന വേളകളിലുണ്ടായ അനുഭവങ്ങൾ വിവരിക്കുകയും ടൂറിസത്തിലെ അനന്തസാധ്യതകൾ  പങ്ക് വെക്കുകയും ചെയ്തു.  വീടുകൾ തോറും ടൂറിസം ഉൽപന്നങ്ങൾ സൃഷ്ടിച്ച് സാധാരണക്കാരന് വരുമാന മാർഗ്ഗമുണ്ടാക്കുന്ന യജ്ഞത്തിൽ ജെ.സി ഐ  പ്രസ്ഥാനത്തിന് നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ പ്രസിഡന്റ് ബി.കെ.സാലിം ബേക്കൽ അദ്ധ്യക്ഷത വഹിച്ചു.


വിശിഷ്ടാതിഥി മേഖലാ പ്രസിഡന്റ് കെ.ടി. സമീർ, മുഖ്യപ്രഭാഷകൻ അബ്ദുൾ നാസർ കാഞ്ഞങ്ങാട്, മേഖലാ വൈസ് പ്രസിഡന്റ് ഡോ: നിതാന്ത് ബൽശ്യാം എന്നിവർ പ്രസംഗിച്ചു.  മികച്ച യുവ സംരഭകനുള്ള പുരസ്കാരം അബ്ദുൽ ഖാദർ പള്ളി പുഴയ്ക്ക് നൽകി.


2022 വർഷത്തെ പ്രസിഡന്റ് ഷംസീർ അതിഞ്ഞാൽ, സെക്രട്ടറി സഫ്‌വാൻ മൊയ്തു, ട്രഷറർ മുനീർ ഇബ്രാഹിം കളനാട്, മറ്റു ഭാരവാഹികളായ ഡോ: നൗഫൽ കളനാട്, അനസ് മുസ്തഫ, ഷെരീഫ് പൂച്ചക്കാട്, ഖാദർ പള്ളിപ്പുഴ,  ഖാലിദ് ബാവിക്കര,  ജിഷാദ്.എം.കെ, ശ്രേയസ് കുമാർ, ഫസൽ റഹ്‌മാൻ എന്നിവരും സ്ഥാനങ്ങൾ ഏറ്റെടുത്തു.


പ്രോഗ്രാം ഡയറക്ടർ എം.ബി. ഷാനവാസ് സ്വാഗതവും സെക്രട്ടറി സഫ്‌വാൻ അഹമദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments