മിഴിയടച്ചും തുറന്നും... കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് സിഗ്നല്‍

LATEST UPDATES

6/recent/ticker-posts

മിഴിയടച്ചും തുറന്നും... കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് സിഗ്നല്‍

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷനില്‍ നിലവില്‍ ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അത് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വീണ്ടും കേടായതായി ട്രാഫിക്ക് പൊലിസ് ഡ്യുട്ടിയിലുള്ളവര്‍ പറയുന്നത്. ഇത് സ്ഥിരം പരിപാടിയാണ്. കുറച്ച് ദിവസം കത്തും അതിനു ശേഷം പിന്നെയും കേടാവും. കേടായത് ശരിയാക്കി കഴിഞ്ഞാല്‍ വീണ്ടും വീണ്ടും കേടാവും. 

ഏതായാലും ട്രാഫിക്ക് സിഗ്നല്‍ നാട്ടുക്കാര്‍ക്ക് ഇതോടെ കോമഡി സിഗ്നലായി മറിയിട്ടുണ്ട്. കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി സ്ഥാപിച്ച ട്രാഫിക്ക് സിഗ്നല്‍ വാസ്തവത്തില്‍ ഇതുവരെ കൃത്യമായ രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലായെന്നതാണ് സത്യം. സിഗ്നല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ട്രാഫിക്ക് ബ്ലോക്ക് പതിവാണ്. കാരണം ഇപ്പോഴും സിഗ്നല്‍ ഏത് രൂപത്തിലാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നതില്‍ നിയമപാലകര്‍ക്കും നഗരസഭ അധികൃതര്‍ക്കും ഒരു എത്തുംപിടിയുമില്ല എന്നത് തന്നെയാണ് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള പ്രതിസന്ധി.

Post a Comment

0 Comments