തൊഴിലുറപ്പ് പണിക്കാര്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെ വീട്ടുവളപ്പില്‍ നിന്നും നിധി കണ്ടെത്തി

തൊഴിലുറപ്പ് പണിക്കാര്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെ വീട്ടുവളപ്പില്‍ നിന്നും നിധി കണ്ടെത്തി

 



കോട്ടയ്ക്കൽ: വീട്ടുപറമ്പിൽ നിന്നു സ്വർണനിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പിൽ തെങ്ങിന് തടം തുറക്കുന്നതിനിടെയാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധി കണ്ടെടുത്തത്. തുടർന്ന് ഗ്യഹനാഥനെ ഏൽപ്പിച്ചു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി. ഇതു സംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments