കീഴൂർ റെയ്ഞ്ച് അനുമോദനവും തഹ്സീനുൽ ഖിറാഅയും നടത്തി

LATEST UPDATES

6/recent/ticker-posts

കീഴൂർ റെയ്ഞ്ച് അനുമോദനവും തഹ്സീനുൽ ഖിറാഅയും നടത്തി


മേൽപറമ്പ്: കീഴൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ മുസാബഖ ഇസ്ലാമിക് കലാമേളയിൽ കീഴൂർ റെയ്ഞ്ചിന് രണ്ടാം സ്ഥാനം ലഭിക്കാൻ കാരണക്കാരായ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. അനുമോദനയോഗം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് ഹാശിം ദാരിമി ഉദ്ഘാടനം ചെയ്തു, റെയ്ഞ്ച് ജനറൽ ബോഡി യോഗം മുഫത്തിശ് ഉസ്മാൻ ഫൈസിയും തഹ്സീനുൽഖിറാഅ:നിരീക്ഷകൻ മുഫത്തിശ് അബ്ദുൽഖാദർ ഫൈസി പള്ളങ്കോടും ഉദ്ഘാടനം ചെയ്തു.

റെയ്ഞ്ച് പ്രസിഡണ്ട്അബ്ദുൽ ഹമീദ്ഖാസിമി അധ്യക്ഷത വഹിച്ചു, ജനറൽസെക്രട്ടറി മഹ് മൂദ് മൗലവി ദേളി സ്വാഗതം പറഞ്ഞു, മുദരിബ് അബ്ദുൽ മജീദ് ഹുദവി, മുജവ്വിദ് റിയാസ് മൗലവി എന്നിവർ ക്ലാസെടുത്തു , അഷ്റഫ് റഹ്മാനി ചൗക്കി പ്രാർത്ഥന നടത്തി, സുഹൈർ അസ്ഹരി പള്ളങ്കോട്, യൂസഫ് ഹാജി കീഴൂർ, താജുദ്ധീൻ ചെമ്പരിക്ക, അബ്ദുല്ല ഹാജി കീഴൂർ, സി എൽ. അൻവർ ദേളി, നിസാർ ബെള്ളിപ്പാടി, ഹംസ കട്ടക്കാൽ, ഹുസൈൻ ദാരിമി, ശാഹുൽ ഹമീദ് മൗലവി, നാസർ ഫൈസി, റഫീഖ് ദാരിമി, അഷ്റഫ് കൊമ്പോട്, അബ്ദുല്ല ദാരിമി, ബശീർ ഹനീഫി, അബ്ദുല്ല യമാനി സംസാരിച്ചു.

Post a Comment

0 Comments