കാഞ്ഞങ്ങാട്: മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ആറങ്ങാടി പടിഞ്ഞാറിലെ എം.പി. സുഹൈല്‍(46) നിര്യാതനായി. യൂത്ത് വോയസ് പടിഞ്ഞാറിന്റെ ട്രഷററായിരുന്നു. പടിഞ്ഞാര്‍ ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. നേരത്തെ കാഞ്ഞങ്ങാട് മുനിസിപല്‍ യൂത്ത് ലീഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മുൻ പ്രവാസിയായിരുന്നു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ പ രേതനായ മൊയ്തീന്‍ കുഞ്ഞി മൗലവിയുടെ മകനായിരുന്നു. ഭാര്യ: റൈഹാനത്ത്, മക്കള്‍: മറിയം നുഫൈല, ആയിഷ നഫ്‌ല, അലവി, ഖദീജ, സഹോദരങ്ങള്‍: സഹല്‍, നൗഫല്‍
0 Comments