ചാലിങ്കാലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ചാലിങ്കാലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 കാഞ്ഞങ്ങാട് : പെരിയ ചാലിങ്കാലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബന്തടുക്കയിലെ യുവാവ് മരിച്ചു.വില്ലാരംവയല്‍ അറയ്ക്കാപറമ്പില്‍ ജോസ് അഗസ്റ്റിന്റെ മകന്‍  ആല്‍ബിന്‍ ജോസാണ് മരിച്ചത്. ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍.

 ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടം, റോഡ് പണി കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന ഉദുമ ലേബർ കോൺട്രാക്ട് സൊസെറ്റിയുടെ ജീപ്പും ബൈക്കുമാണ് ഇടിച്ചത്.

അച്ഛൻ ജോസ് ആഗസ്റ്റിൻ, അമ്മ :ജെസ്സി ജോസ്,സഹോദരൻ : ഷൽവിൻ

Post a Comment

0 Comments