എം പി സുഹൈലിന്റെ വേർപാടിൽ വേദനിച്ച് പാണക്കാട് കുടുംബം

LATEST UPDATES

6/recent/ticker-posts

എം പി സുഹൈലിന്റെ വേർപാടിൽ വേദനിച്ച് പാണക്കാട് കുടുംബം

 


കാഞ്ഞങ്ങാട്: സുഹൈലിന്റെ ഓര്‍മകളില്‍ വിതുമ്പി പാണക്കാട് കുടുംബം. കഴിഞ്ഞ ദിവസം ആറങ്ങാടി പടിഞ്ഞാറില്‍ നിര്യാതനായ സാമൂഹിക രാഷ്ട്രീയ മത രംഗത്തിലെ നിറ സാന്നിധ്യം സുഹൈലിന്റെ വീട്ടില്‍ ഇന്നലെ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളും സഹോദരി സമീറ ബീവിയും സഹോദരി ഭര്‍ത്താവ് യൂസുഫ് ഹൈദ്രോസ് തങ്ങളും വീട്ടിലെത്തിയത്. പാണക്കാട് കുടുംബവുമായി സുഹൈലിനുള്ള വലിയ ബന്ധം വെച്ചായിരുന്നു പാണക്കാട് കുടംബം എത്തിയത്. സുഹൈലിന്റെ വീട്ടിലെത്തി ബന്ധുകള്‍ക്ക് ആശ്വാസം പകര്‍ന്ന ശേഷം സുഹൈലിന്റെ കബറിടവും സന്ദര്‍ശിച്ചു. സുഹൈല്‍ ചെയ്ത നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ട ഹൈദ്രോസ് തങ്ങള്‍ പറഞ്ഞു. ഹൈദ്രോസ് തങ്ങള്‍ ഇമാം ആയി നിന്ന് കബറിടത്തിനരികില്‍ വെച്ച് മയ്യിത്ത് നമസ്‌കാരവും നടന്നു. പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളും നമസ്‌കാരത്തില്‍ പങ്കാളിയായി. പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളുടെ കൂടെ എ.പി ഉമ്മര്‍, എം.പി നൗഷാദ്, ആസിഫ് ബല്ലാകടപ്പുറം, റമീസ് ആറങ്ങാടി, ഷംസുദ്ധീന്‍ കൊളവയല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.


Post a Comment

0 Comments