കാഞ്ഞങ്ങാട് വ്യാപാരി തിരഞ്ഞെടുപ്പിൽ സി.യൂസഫ് ഹാജിക്ക് തകർപ്പൻ വിജയം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് വ്യാപാരി തിരഞ്ഞെടുപ്പിൽ സി.യൂസഫ് ഹാജിക്ക് തകർപ്പൻ വിജയം

 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  യൂസഫ് ഹാജി 400 വോട്ടുമായി തകർപ്പൻ വിജയം നേടി. കൃത്രിമം നടന്നെന്നാരോപിച്ച് എതിർവിഭാഗം വിജയം അംഗീകരിക്കാതെ കോടതിയിലേക്ക് പോകുമെന്നറിയിച്ചു. എതിർ സ്ഥാനാർത്ഥി സി.എച്ച് സമീർ ഡിസൈൻസിനു  272 വോട്ടാണ് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. തെരഞ്ഞെടുപ്പിൽ കൃത്രിമവും അർഹതയില്ലാത്തവർക്ക് വോട്ടും നൽകിയെന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്ന സമീറിനെ അനുകൂലിക്കുന്നവർ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുവാനൊരുങ്ങുകയാണ്.  അതേസമയം തകർപ്പൻ വിജയം നേടിയ  സി യൂസഫ് ഹാജിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വ്യാപാരഭവൻ പരിസരത്ത് അനുകൂലികൾ പടക്കം പൊട്ടിച്ചു.

Post a Comment

0 Comments