കോട്ടച്ചേരി മേൽപ്പാല ഉദ്ഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്ക്കരിക്കും

LATEST UPDATES

6/recent/ticker-posts

കോട്ടച്ചേരി മേൽപ്പാല ഉദ്ഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്ക്കരിക്കും



മേൽപ്പാലത്തിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ മേൽപ്പാലത്തിൻറെ ഇടത് വശം ചേർന്ന് സർവ്വീസ് റോഡിലൂടെ പ്രധാന റോഡിലേക്കും മേൽപാലത്തിലൂടെ തീരദേശത്തേക്ക് യാത്ര പോവുന്ന വാഹനങ്ങൾ ട്രാഫിക്ക് ജംഗ്ഷനിൽ നിന്ന് സർവ്വീസ് റോഡിൽ കയറി റോഡിൻറെ ഇടത് വശം ചേർന്നും യാത്ര പോവുന്ന തരത്തിൽ ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്താനും കോട്ടച്ചേരി മലനാട് ടൂറിസ്റ്റ് ഹോമിൻറെ മുൻവശം യു ടേൺ നിർമ്മിക്കാനും ബൈക്ക് ഓട്ടോ, കാർ,ജീപ്പ്, തുടങ്ങി ലെറ്റ് വെഹിക്കിളുകൾക്ക് ഇത് വഴി പ്രവേശിക്കാൻ അനുമതി നൽകാനും മാവുങ്കാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്കായി വെള്ളായി പാലം വഴിവൺവേ സംവിധാനം എർപ്പെടുത്താനും മേൽപാലത്തിനും പുതുതായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്കും ആവശ്യമായ ട്രാഫിക്ക് സിഗ്‌നലുകൾ സ്ഥാപിക്കാനും ,പാർക്കിംഗ്/നോ പാർക്കിംഗ് ബോർഡുകൾ വെക്കാനും പടന്നക്കാട് മുതൽ നോർത്ത് കോട്ടച്ചേരി വരെ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ജില്ലാ ട്രാഫിക്ക് കമ്മിറ്റിക്ക് നൽകാനും നഗരസഭ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് ഡി വൈ എസ് പി ഡോ.വി ബാലകൃഷ്ണൻ, പൊതുമരാമത്ത് റോഡ്സ്  വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ പ്രകാശൻ ആർ ഡി ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ശ്രീകല ആർ, എ.എം വി പ്രദീപൻഎന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments