ജോലിയന്വേഷിച്ച് പട്ടിണിയായി ബോധം കെട്ടു വീണു തമിഴ്‌നാട്ടുകാരന്‍ കാര്‍ത്തികിന് രക്ഷകരായി പൊലിസ്

LATEST UPDATES

6/recent/ticker-posts

ജോലിയന്വേഷിച്ച് പട്ടിണിയായി ബോധം കെട്ടു വീണു തമിഴ്‌നാട്ടുകാരന്‍ കാര്‍ത്തികിന് രക്ഷകരായി പൊലിസ്

 

കാഞ്ഞങ്ങാട്: രണ്ടാഴ്ച മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും ജോലിയന്വേഷിച്ച് പട്ടിണയായി ബോധം കെട്ട് വീണ സേലം കള്ളിക്കുറിച്ചി സ്വദേശി കാര്‍ത്തിക്കിന് (21) രക്ഷകരായി ഹൊസ്ദുര്‍ഗ് പൊലിസ്. രണ്ടാഴ്ച മുമ്പ് കാഞ്ഞങ്ങാട് എത്തി ജോലി നോക്കി കിട്ടാതെ ആകുകയും ഭക്ഷണത്തിന് പോലും വകയില്ലാതെ പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് കാര്‍ത്തിക്ക് ബോധം കെട്ട് വീണത്. കാര്‍ത്തിക്ക് ബോധം കെട്ട് വീണത് ഹൊസ്ദുര്‍ഗ് പൊലിസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി കാര്‍ത്തിക്കിനെ ഏറ്റടുക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം നല്‍കി സ്‌നേഹാലയത്തില്‍ എത്തിക്കാനായി നോക്കിയപ്പോഴെക്കും കോവിഡ് പരിശോധന നടത്തി. കോവിഡ് പരിശോധന പോസറ്റീവായി തുടര്‍ന്ന് കുറച്ച് ദിവസങ്ങളില്‍ ചികില്‍സയിലായിരുന്ന കാര്‍ത്തിക്ക് ബുധനാഴ്ചയോടെ കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് കാര്‍ത്തിക്ക് പറഞ്ഞതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ നാട്ടിലേക്ക് അയച്ചു. നാട്ടില്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയ്ക്കും സഹായമാകുമെന്ന് കരുതിയാണ് താന്‍ കേരളത്തില്‍ ജോലിക്കായി എത്തിയത് എന്നും കാര്‍ത്തിക്ക് പറയുന്നു. തിരിച്ച് പോയി വീണ്ടും കേരളത്തില്‍ ജോലിക്കായി എത്തു മെന്നും കാര്‍ത്തിക്ക് പറഞ്ഞു.  

Post a Comment

0 Comments