ശിരോവസ്​ത്ര വിവാദം: കർണാടക സർക്കാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് കാന്തപുരം

LATEST UPDATES

6/recent/ticker-posts

ശിരോവസ്​ത്ര വിവാദം: കർണാടക സർക്കാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് കാന്തപുരം


 ബം​ഗ​ളൂ​രു: ശി​രോ​വ​സ്ത്ര വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ. ബം​ഗ​ളൂ​രു​വി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക്​ അ​വ​രു​ടേ​താ​യ വേ​ഷ​മു​ണ്ട്. അ​വ​ര​ത്​ ഉ​പേ​ക്ഷി​ക്കു​ന്നി​ല്ല. മ​റ്റു മ​ത​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​മ്പോ​ള്‍ മു​സ്​​ലിം സ്​​ത്രീ​ക​ൾ​ക്കു മാ​ത്രം എ​ന്തി​നാ​ണ്​ വേ​ർ​തി​രി​വ്​? ശി​രോ​വ​സ്ത്രം ഇ​സ്​​ലാ​മി​ക സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ സ്വാ​ത​ന്ത്ര്യം ന​ൽ​കാ​ൻ സ​ർ​ക്കാ​റും സ​മൂ​ഹ​വും ത​യാ​റാ​വ​ണം. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചു മു​ന്നോ​ട്ടു പോ​യി​ല്ലെ​ങ്കി​ല്‍ എ​ല്ലാം ത​ക​രാ​റി​ലാ​കും.


ഇ​ന്ത്യ​യി​ൽ വി​വി​ധ ജാ​തി​ക​ൾ​ക്കും മ​ത​ങ്ങ​ൾ​ക്കും അ​വ​രു​ടേ​താ​യ ആ​ചാ​ര​ങ്ങ​ൾ​ക്ക്​ ഭ​ര​ണ​ഘ​ട​ന സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​​പ്പോ​ൾ ക​ർ​ണാ​ട​ക​യി​ൽ മു​സ്​​ലിം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശി​രോ​വ​സ്​​ത്രം വി​ല​ക്കു​ന്നു. ശി​രോ​വ​സ്ത്ര വി​ല​ക്കി​ന്​ ആ​ധാ​ര​മാ​യ വാ​ദം ബാ​ലി​ശ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണ്. സി​ഖു​കാ​ർ അ​വ​രു​ടെ വി​ശ്വാ​സ​പ്ര​കാ​ര​മു​ള്ള വേ​ഷം ധ​രി​ച്ചാ​ണ്​ എ​വി​ടെ​യും പെ​രു​മാ​റു​ന്ന​ത്.

വ​സ്ത്ര സ്വാ​ത​ന്ത്ര്യം വി​ല​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ഏ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും. എ​ല്ലാ മ​ത​ങ്ങ​ളും സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ഭ​ര​ണ​ഘ​ട​ന ന​ല്‍കു​ന്ന സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.


ഇ​പ്പോ​ഴു​യ​ർ​ന്ന വി​വാ​ദം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വൈ​രാ​ഗ്യ​വും വെ​റു​പ്പും സൃ​ഷ്ടി​ച്ചേ​ക്കും. കോ​ട​തി​യി​ലു​ള്ള കേ​സി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ മ​റ്റു ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി. മ​ർ​ക​സ്​ നോ​ള​ജ്​ സി​റ്റി ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്​​ഹ​രി​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.


Post a Comment

0 Comments