ഗവര്‍ണര്‍ക്ക് വാഹനം വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍

LATEST UPDATES

6/recent/ticker-posts

ഗവര്‍ണര്‍ക്ക് വാഹനം വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി പണം അനുവദിച്ച് സര്‍ക്കാര്‍. 85,18,000 രൂപ അനുവദിച്ച് സര്‍ക്കര്‍ ഉത്തരവിറക്കി. തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടി. വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമാനം ഇപ്പോഴാണായത്.

Post a Comment

0 Comments