ബുധനാഴ്‌ച, ഫെബ്രുവരി 23, 2022

 



എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.െക. അനസിനെയാണ് പിരിച്ചുവിട്ടത്.


പൊലീസ് ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് പിരിച്ചുവിടാൻ തീരുമാനമായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ