നീലേശ്വരം പള്ളിക്കരയിൽ ക്ഷേത്രത്തിൽ കവര്‍ച്ച, വെള്ളികിരീടവും, മൂലഭണ്ഡാരവും കവർന്നു

LATEST UPDATES

6/recent/ticker-posts

നീലേശ്വരം പള്ളിക്കരയിൽ ക്ഷേത്രത്തിൽ കവര്‍ച്ച, വെള്ളികിരീടവും, മൂലഭണ്ഡാരവും കവർന്നു

 കാഞ്ഞങ്ങാട്: രണ്ടരമാസത്തിനുള്ളില്‍ പള്ളിക്കര ശ്രീ ഭഗവതിക്ഷേത്രത്തില്‍ രണ്ടാമതും കവര്‍ച്ച. ഇന്നലെ രാത്രി നാലമ്പലത്തിന്റെ ഓട് മാറ്റി അകത്തുകടന്ന് ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.

ദേവിക്ക് ചാര്‍ത്താനുള്ള വെള്ളികിരീടം, മൂലഭണ്ഡാരം എന്നിവയാണ് കവര്‍ച്ച ചെയ്തത്. വ്യാഴം രാവിലെ

 ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ നീലേശ്വരം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. കാസര്‍കോടുനിന്നും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. 

കഴിഞ്ഞ ഡിസംബര്‍ 17 നും ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു. ക്ഷേത്രത്തിനകത്ത് കടന്ന് ഓഫീസ് മുറിയില്‍ സൂക്ഷിച്ച ഭണ്ഡാരമാണ് മോഷ്ടിച്ചത്. സംഭവത്തിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബറില്‍ ഭണ്ഡാരമോഷണം നടത്തിയതിന് മുമ്പും മൂന്ന് തവണയോളം ഇതേക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയിരുന്നു.

Post a Comment

0 Comments