തിരുവനന്തപുരം∙ തമ്പാനൂരിലെ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പനാണു കൊല്ലപ്പെട്ടത്. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. ബൈക്കിലെത്തിയ ആളാണ് അക്രമി. വെള്ളിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ് (36) ആണ് പിടിയിലായത്.
ബൈക്കില്‍ എത്തിയ പ്രതി ഹോട്ടലിലേക്ക് കടന്നുവന്ന് കസേരയില്‍ ഇരിക്കുകയായിരുന്ന അയ്യപ്പനെ തുടരെ വെട്ടുകയായിരുന്നു. ബൈക്ക് പുറത്തുവച്ച് പ്രതി വാക്കത്തിയുമായി ഹോട്ടലിലേക്കു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യത്തിനു ശേഷം പ്രതി ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു.
തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഹോട്ടല്‍ മാലിന്യം കളയാന്‍ റൂംബോയ് പിന്‍ഭാഗത്തേക്കു പോയപ്പോഴായിരുന്നു സംഭവം. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് അയ്യപ്പനെ വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്യുന്ന അയ്യപ്പന്‍ ഹോട്ടല്‍ ഉടമയുടെ ബന്ധുവാണ്.
0 Comments