സമാധാന സന്ദേശവുമായി ലിബർട്ടി സ്‌കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു

LATEST UPDATES

6/recent/ticker-posts

സമാധാന സന്ദേശവുമായി ലിബർട്ടി സ്‌കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു

 


കളനാട് : യുക്രൈൻ- റഷ്യ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിനു സമാധാന സന്ദേശം നൽകി ലിബർട്ടി സ്‌കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർത്ഥികൾ. ക്യാമ്പസിനു മുമ്പിൽ . മനുഷ്യചങ്ങല തീർത്തു. 


സ്നേഹവും സഹോദര്യവും സമാധാനവും കൊണ്ട് ലോകത്തെ അഭിവൃദ്ധപ്പെടുത്താനാകും.രാജ്യ-മത അതിർവരമ്പുകൾ ഭേദിച്ചുള്ള സ്നേഹബന്ധങ്ങൾ ലോക നന്മയ്ക്ക് തന്നെ മുതൽക്കൂട്ടാകും എന്നുമുള്ള സന്ദേഷം വിദ്യാർത്ഥികൾ പങ്കുവെച്ചു. ഉക്രൈയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി. സോഷ്യൽ മീഡിയ വഴി ഇത്തരം വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു.


 കോളേജ് മാനേജ്മെന്റ് ചെയർമാൻ സഫ്‌വാൻ അഹമ്മദ് മൊയ്തു പ്രാവിനെ  പറത്തി പരിപാടി അവസാനിപ്പിച്ചു. 

യുക്രൈനിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് അഹ്‌റാസ് സംവദിച്ചു. തുടർ പഠന കാര്യത്തിലുള്ള കാര്യത്തിലുള്ള ആകുലതകളും അപ്രതീക്ഷിതമായി ഉണ്ടായ അമിത യാത്ര നിരക്കുമാണ് വിദ്യാർഥികൾക്ക് അവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കാതിരുന്നത്. ഭരണാധികാരികൾ വേണ്ട വിധത്തിലുള്ള നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് അഹ്‌റാസ് അഭിപ്രായപ്പെട്ടു. അധ്യാപകരായ ഉമ്മർകുട്ടി, അബ്ദുൽ ബായിസ് എന്നിവരും സംസാരിച്ചു.

Post a Comment

0 Comments