അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ബ്രോഷർപ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ബ്രോഷർപ്രകാശനം ചെയ്തു

 അജാനൂർ : മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നാല് വെള്ളിയാഴ്ച വൈകിട്ട്  മാണിക്കോത്ത് മടിയൻ ജങ്ഷനിൽ നടത്തപ്പെടുന്ന എക്സിക്യുട്ടീവ് ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം മണ്ഡലം യൂത്ത് ലീഗ് മുൻ പ്രസിഡന്റ്  സന മാണിക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജബ്ബാർ ചിത്താരിക്ക് നൽകി നിർവ്വഹിച്ചു. 


മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. നൗഷാദ്,എം. വൈ.എൽ. ജില്ലാ സൈബർ ചെയർമാൻ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്,

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്  നദീർ കൊത്തിക്കാൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സി. പി.റഹ്മാൻ, ട്രഷറർ അഷ്‌കർ അതിഞ്ഞാൽ,ജില്ലാ പ്രവർത്തക സമിതി അംഗം ഇഖ്ബാൽ വെള്ളിക്കോത്ത്,മണ്ഡലം സെക്രട്ടറി അയ്യൂബ് ഇഖ്ബാൽ നഗർ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നദീർ മാണിക്കോത്ത്,

നസീം മീത്തൽ പുര,എസ്.ടി. യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കരീം മൈത്രി, മാണിക്കേത്ത് ശാഖ ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ, സെക്രട്ടറി എൻ വി നാസർ, ഫൈസൽ ചിത്താരി, ബഷീർ ചിത്താരി, കെഎംസിസി ഭാരവാഹി ഇ. കെ.ശംസുദ്ധീൻ ചിത്താരി, 

റിയാസ് കെ വി  മാണിക്കോത്ത്, ശബീർ സി പി  മാണിക്കോത്ത്,നവാസ് പാലക്കി പി.കെ. സലാം, അഷറഫ് മാണിക്കോത്ത് കൊളവയൽ, ലീഗ് മജീദ്,  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments