കണ്ണൂർ കൂത്തുപറമ്പിൽ സ്‌കൂൾ യൂണിഫോമിന് അനുസരിച്ചുള്ള ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ മാലൂർ സ്വദേശി നിധിനെ ആണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ യുണിഫോമിനൊപ്പം വെള്ള ഹിജാബ് ധരിക്കണമെന്നാണ് നിയമം. എന്നാൽ ഇതിന് പകരം കറുത്ത ഹിജാബ് അണിഞ്ഞെത്തി എന്നാരോപിച്ച് മൂന്ന് വിദ്യാർഥിനികളെ അധ്യാപകൻ മർദിച്ചന്നാണ് പരാതി. കണ്ണിന് പരിക്കേറ്റ ഒരു വിദ്യാർഥിനി കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇതിനിടെ അധ്യാപകനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തതായും സൂചനയുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ