കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഹോസ്ദുർഗ് പോലീസ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഹോസ്ദുർഗ് പോലീസ്

 



ഹോസ്ദുർഗ് : കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി ഹോസ്ദുർഗ് പോലീസ്. ജില്ലയിൽ ഒറ്റപെട്ട മോഷണ ശ്രമങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശപ്രകാരം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഡി.വൈ.എസ്.പി ഡോ. വി ബാലകൃഷ്ണന്റെയും, ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തിൽ നഗരത്തിലെ ജ്വല്ലറി ഉടമകളുടെയും ഓട്ടോറിക്ഷാത്തൊഴിലാളികളുടെയും യോഗങ്ങൾ വിളിച്ചു ചേർത്തു. നഗരത്തിന്റെ  കാവൽ ഭടന്മാരായ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടു തൊഴിലാളികളും നിയമപാലകരുമൊന്നിച്ചു നീങ്ങിയാൽ മോഷണ ശ്രമങ്ങളും നഗരങ്ങൾ കേന്ദ്രീകരിച്ചുണ്ടാകുന്ന അസ്വാരാസ്യങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോഡ്രൈവർമാർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നതിനും മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതിനും യോഗം തീരുമാനിച്ചു.

Post a Comment

0 Comments