കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരസഭ മൽസ്യ മാർക്കറ്റിൽ ഞായറാഴ്ച വൈകീട്ട് വൻ തീപിടുത്തം മാർക്കറ്റിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് പ്ലാസ്റ്റിക്ക് മൽസൃ ബോക്സുകളിലേക്ക് തീ പടർന്നു.ഏറെക്കുറെ ബോക്സുകളും കത്തി.ഇത് വഴി പോവുകയായിരുന്ന പാണത്തൂർ സ്വദേശി റഹ്മാനാണ് തീ കത്തുന്നതു കണ്ട് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്.മറ്റുള്ളവരും ദൗത്യമേറ്റടുത്തതോടെ തീനിയന്ത്രിക്കാനായി ഫയർഫോഴ്സെത്തി തി പൂർണ്ണമായി അണച്ചു. പൂട്ടിയിട്ടിരുന്ന കെട്ടിടത്തിനകത്ത് സൂക്ഷിച്ച ബോക്സുകളിലേക്ക് തി പടരുന്നതിന് മുൻപ് അണക്കാനായത് വലിയ അഗ്നിബാധ ഒഴിവാക്കി.നഗര അന്തരീക്ഷം പുകപടലങ്ങളിൽ ഏറെ നേരം മുങ്ങി
0 Comments