വെള്ളിയാഴ്‌ച, മാർച്ച് 04, 2022

 



 പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമയെയും ജീവനക്കാരായ രണ്ടുപേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.


പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ളാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടക്കൽ ആന്റോ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗർഭിണിയോട് അശ്‌ളീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്‌തതിനാണ് മർദ്ദനം. ഭർത്താവിനെ അടിച്ചുവീഴ്‌ത്തുകയും ഗർഭിണിയുടെ വയറിന് ചവിട്ടുകയും ആയിരുന്നു. കൂടാതെ ദമ്പതിമാരെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.


പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പിന്നീട് പോലീസിൽ പരാതി നൽകി. ആക്രമണ ശേഷം രക്ഷപ്പെട്ട പ്രതികളെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ