കശുമാവിന്‍ തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വെന്തുമരിച്ചു

LATEST UPDATES

6/recent/ticker-posts

കശുമാവിന്‍ തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വെന്തുമരിച്ചുബേഡകം: കശുമാവിന്‍തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വയോധികന്‍ വെന്തുമരിച്ചു. പള്ളത്തുങ്കാല്‍ കുണ്ടംപാറയിലെ ഗോപാല(70)നാണ് പൊള്ളലേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കുണ്ടംപാറ പൊന്നങ്കയം മൊട്ടയിലെ കശുമാവിന്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. നാല് ഏക്കറോളം വരുന്ന സ്ഥലത്ത് കുറ്റിക്കാടുകള്‍ നിറഞ്ഞ കശുമാവിന്‍തോട്ടത്തില്‍ തീപിടിക്കുകയും തോട്ടം ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. തീ കെടുത്തുന്നതിനിടെ ഗോപാലന് പൊള്ളലേല്‍ക്കുകയായിരുന്നു. കുറ്റിക്കാടുകള്‍ക്കിടയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ട ഗോപാലനെ ബേഡകം പൊലീസിന്റെ നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

0 Comments