നൂറ്റാണ്ടിന്റെ പോരാട്ടം; വോണിന് പ്രണാമമർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ

LATEST UPDATES

6/recent/ticker-posts

നൂറ്റാണ്ടിന്റെ പോരാട്ടം; വോണിന് പ്രണാമമർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ

സിഡ്‌നി: അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. വോണിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും ഇപ്പോൾ ഓർക്കുന്നുവെന്നും, തന്റെ ഉറ്റ സുഹൃത്തിനെ ഒരുപാട് മിസ്സ് ചെയ്യുമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ വോണിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും തിരിച്ച് വോണിനും ഇന്ത്യക്കാരെ ഇഷ്ടമായിരുന്നുവെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ക്രിക്കറ്റ് ഫീൽഡിനും അതിന് പുറത്തും വോൺ സമ്മാനിച്ച ഓർമ്മകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സച്ചിൻ കുറിപ്പ് അവസാനിപ്പിച്ചത്.


സച്ചിനല്ലാതെ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന്റെ പേടി സ്വപ്നങ്ങളിൽ ഇടം പിടിക്കാൻ ഒരു പക്ഷേ മറ്റൊരു ബാറ്റർക്കും കഴിഞ്ഞിട്ടുണ്ടാവില്ല. സച്ചിൻ-വോൺ. ഇരുവരും നേർക്കുനേർ ക്രീസിൽ ഉള്ളപ്പോൾ, ആരാധകർ ശ്വാസമടക്കിപ്പിടിച്ചാണ് കളി കാണുന്നത്. കളിക്കളത്തിൽ മുഖ്യശത്രുക്കളായിരുന്ന ഇരുവരും ക്രീസിന് പുലർത്തിയിരുന്നത് അഭേദ്യമായ സുഹൃത്ത് ബന്ധമാണ്. ഇന്ന് ഒരു പക്ഷേ വോണിന്റെ വിയോഗത്തിൽ ഏറ്റവും അധികം വേദനിക്കുന്നവരുടെ കൂട്ടത്തിൽ ആദ്യ പേരും സച്ചിന്റെതാകും.


ഇന്ത്യ-ഓസീസ് മത്സരം ആരാധകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരമായിരുന്നില്ല. രണ്ട് ഇതിഹാസങ്ങൾ നേർക്കുനേർ വരുന്ന മത്സരമായിരുന്നു. സച്ചിൻ-വോൺ പോരാട്ടമായിരുന്നു ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്നത്. ലോകത്തിലെ ഒട്ടുമിക്ക ബാറ്റർമാരെയും അടിയറവ് പറയിച്ച വോൺ മുട്ടുകുത്തിയക് സച്ചിന്റെ മുന്നിൽ മാത്രമായിരുന്നു. മോണിന്റെ മാജിക്കെല്ലാം തകർത്തറിയാൻ സാധിക്കുന്നത് സച്ചിന് മാത്രമായിരുന്നു. അതുകൊണ്ട് തന്നെയാണ് വോൺ പറഞ്ഞത്, സച്ചിനെ പോലെ ഇനിയൊരാൾ ഉണ്ടാവില്ലെന്നും.


രാജ്യാന്തര വേദിയിൽ 29 തവണയാണ് സച്ചിനും വോണും നേർക്കുനേർ പൊരുതിയത്. അതിൽ വെറും നാല് തവണ മാത്രമാണ് വോണിന് മുന്നിൽ സച്ചിൻ അടിയറവ് വെച്ചത്. മറ്റ് മത്സരങ്ങളിൽ സ്പിൻ ഇതിഹാസത്തിന്റെ തന്ത്രങ്ങളെല്ലാം സച്ചിൻ അടിച്ച് തകർക്കുകയായിരുന്നു. 1998ൽ ചെന്നൈ, 1998ൽ കാൺപൂർ, 1999ൽ അഡ്‌ലെയ്ഡ് അവസാനമായി 1999ൽ മെൽബൺ എന്നീ വേദികളിലാണ് വോണിന് മുന്നിൽ സച്ചിന് മുട്ടുമടക്കിയത്. കൂടാതെ, ഐപിഎല്ലിൽ വോൺ രാജസ്ഥാൻ റോയൽസ് നായകനായും, സച്ചിൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായും എത്തിപ്പോഴും കാണികൾ വൻ ആവേശത്തിലായിരുന്നു. ഇന്ന് വോൺ എന്ന സ്പിൻ മാന്ത്രികൻ വിടപറയുമ്പോൾ, ഓർമ്മകളുടെ ക്രീസിൽ തനിച്ചായിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസമായ സച്ചിൻ.


ഹൃദയാഘാതത്തെ തുടർന്ന് തന്റെ 52-ാം വയസ്സിലാണ് വോൺ വിടപറഞ്ഞത്. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും ഷെയ്ൻ വോൺ കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 700 ലധികം വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളർ കൂടിയായിരുന്നു അദ്ദേഹം. 194 ഏകദിനങ്ങളിൽ 293 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments