ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലിംഗമാറ്റശസ്ത്രക്രിയ നടത്തി പെണ്ണായി : ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഭാര്യ വിവാഹമോചനം തേടി

LATEST UPDATES

6/recent/ticker-posts

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലിംഗമാറ്റശസ്ത്രക്രിയ നടത്തി പെണ്ണായി : ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഭാര്യ വിവാഹമോചനം തേടി

 

ന്യൂഡൽഹി : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെൺകുട്ടിയായ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ . മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത് .


കോളേജ് കാലത്താണ് ഇരുവരും പ്രണയിച്ച് നാട് വിട്ടത് . ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി . തുടർന്ന് ഇരുവരും ഡൽഹിയിൽ ജോലി നേടി. .ഭർത്താവിന്റെ ഓഫീസിലെ ലിംഗമാറ്റ ശസ്തക്രിയ നടത്തിയ യുവതിയുമായി ഭാര്യ സൗഹൃദം സ്ഥാപിച്ചതോടെയാണ് ഭർത്താവിനെയും ലിംഗമാറ്റത്തിനായി നിർബന്ധിക്കാൻ തുടങ്ങിയത്. തുടർന്ന് ഇരുവരും ഡോക്ടറെ കാണുകയും , കൗൺസിലിംഗ് ഇല്ലാതെ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു .


ചികിത്സ ഒരു വർഷത്തോളം തുടർന്നു. ഹോർമോൺ മരുന്നുകൾ , തെറാപ്പി , ശസ്ത്രക്രിയ എന്നിവയ്‌ക്കായി നല്ലൊരു തുകയും യുവാവ് ചെലവാക്കി . ഹോർമോൺ മരുന്നുകൾ കഴിച്ചതിന് ശേഷം യുവാവിന് ശരീരത്തിൽ വന്ന മാറ്റങ്ങൾ തമാശയായാണ് ഭാര്യയും ഭർത്താവും കണ്ടത് . തന്റെ വസ്ത്രങ്ങൾ ഭർത്താവിനെ ധരിപ്പിച്ച് പുറത്ത് കൊണ്ടുപോകുകയും ചെയ്തു .


ഇതിനിടയിൽ യുവാവിനെ കാണാൻ മറ്റ് ബന്ധുക്കൾ പല തവണ ശ്രമിച്ചെങ്കിലും ഒഴിവ്കഴിവുകൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു . എന്നാൽ യുവാവിന്റെ മാതാപിതാക്കൾ യുവാവിനെ കാണാൻ വീട്ടിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് . തുടർന്ന് യുവതിയുമായി ഇവർ വഴക്കുണ്ടാക്കുകയും , യുവതി പിണങ്ങി സ്വന്തം വീട്ടിലേയ്‌ക്ക് മടങ്ങുകയുമായിരുന്നു . വിവാഹമോചനവും ആവശ്യപ്പെട്ടു. പെൺകുട്ടിയായി മാറിയ ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹർജിയിൽ വ്യക്തമാക്കി .

Post a Comment

0 Comments