മേലാങ്കോട് സ്കൂൾ നൂറാം വാർഷികത്തിൽ നൂറു പരിപാടികൾ; ലോഗോ പ്രകാശനം നടന്നു

LATEST UPDATES

6/recent/ticker-posts

മേലാങ്കോട് സ്കൂൾ നൂറാം വാർഷികത്തിൽ നൂറു പരിപാടികൾ; ലോഗോ പ്രകാശനം നടന്നു

 

കാഞ്ഞങ്ങാട്:-ഒരു ശതാബ്ദി കാലമായി നാടിന് അക്ഷരത്തിന്റെ പൊൻ വെളിച്ചം പകരുന്ന സ്വാതന്ത്രസമരസേനാനി എ.സി കണ്ണൻ നായരുടെ നാമധേയത്തിലുള്ള മേലാങ്കോട്ട് ഗവ.യു.പി. സ്കൂൾ ശതാബ്ദി നിറവിൽ .  വ്യത്യസ്തങ്ങളായ നൂറ് പരിപാടികളോടെ നൂറാം വാർഷികം  ആഘോഷിക്കുന്നതിന് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ശതാബ്ദി ലോഗോ പ്രകാശനം സ്കൂളിൽ നടന്നു. 

സംഘാടകസമിതി വർക്കിംഗ് ചെയർമാൻ മുൻലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം രാഘവന് കൈമാറി പ്രകാശനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. ജിതേഷ് ദൃശ്യ മടിക്കൈ ആണ് ലോഗോ  രൂപകൽപന ചെയ്തത്.കെ പ്രസേനൻ, ജി.ജയൻ, രതീഷ് കാലിക്കടവ്,പുഷ്പലത,സുനിത രാജൻ, കെ.വി. വനജ,പി. ശ്രീകല,എന്നിവർ സംസാരിച്ചു.

സംഘാടകസമിതി ജനറൽ കൺവീനർ ഡോ:കൊടക്കാട് നാരായണൻ സ്വാഗതവും കൺവീനർ പി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments