കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; പൂജാരി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; പൂജാരി അറസ്റ്റില്‍

 തമിഴ്‌നാട്ടില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് 50കാരനായ പൂജാരി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം.

പോക്‌സോ, ഐടി നിയമം 2000 എന്നിവ ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് പൂജാരിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.


തമിഴ്‌നാട് വെങ്കിട്ടപുരത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ വി വൈദ്യനാഥനാണ് പിടിയിലായത്. ബുധനാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (എന്‍സിഎംഇസി) എന്ന എന്‍ജിഒയാണ് ഇയാള്‍ക്കെതിരെ

പരാതി നല്‍കിയത്.


ഫെയ്‌സ്ബുക്കിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്ന വിവരം എന്‍ജിഒ ഇന്ത്യയിലെ അധികൃതരെ അറിയിച്ചു. എന്‍ജിഒയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപി വിലാസവും ഫോണ്‍ നമ്പറും ഉപയോഗിച്ച് തിരുപ്പൂര്‍ പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments