നാലു ചാക്ക് പാന്‍ മസാല ഉല്‍പ്പനങ്ങളുമായി രണ്ടുപേരെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

നാലു ചാക്ക് പാന്‍ മസാല ഉല്‍പ്പനങ്ങളുമായി രണ്ടുപേരെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു

 


കാഞ്ഞങ്ങാട്: പോലീസ് കൈകാണിച്ച് നിര്‍ത്താതെ ഹൂണ്ടായി കാറില്‍ നിന്ന് നാല് ചാക്ക് നിരോധിത  പാന്‍മസാല ഉല്‍പ്പനങ്ങള്‍ പിടികൂടി. സംഘത്തില്‍ പെട്ട രണ്ട് പേര്‍ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം ഇരുള്‍കുന്ന് കല്ലുരുട്ടി സ്വദേശികളായ  ടി.എ. മുഹമ്മദ് ഷാഫി (32) ,ഐ.കെ. സക്കീര്‍ ഹുസൈന്‍ (44) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ. സതീഷും സംഘം ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കെ എല്‍ 57 പി .5781 നമ്പര്‍ കാറില്‍ മംഗലാപുരം നിന്ന്  ഭാഗത്ത് കോഴിക്കോട്ടേക്ക് കടത്തികൊണ്ട് പോകുന്നതിനിടെ ശനിയാഴ്ച രാവിലെ അതിഞ്ഞാലില്‍ വെച്ച് പോലീസ് കൈകാണിച്ച് നിര്‍ത്താതെ പോയ വാഹനത്തെ  പോലിസ് വിവരമറിച്ചതിനെ തുടര്‍ന്ന്  ട്രാഫിക്ക് പോലീസിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു.

Post a Comment

0 Comments