യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ

LATEST UPDATES

6/recent/ticker-posts

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽവയനാട്: മേപ്പാടി മൂപ്പൈനാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഇന്നലെ പുലർച്ചെയാണ് മൂപ്പൈനാട് സ്വദേശിയായ അക്ഷയ് മോഹനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് മേപ്പാടി പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ അക്ഷയ്‌യുടെ പിതാവ് മോഹനനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌ .


ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അക്ഷയ് ലഹരിക്ക് അടിമയാണ്. ഇതുമൂലം വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതാണ് കൊലക്ക് കാരണമെന്നാണ് സൂചന. അക്ഷയ്‌യുടെ കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തിന് പിന്നാലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.


തുടർന്ന് പിതാവിനെ അറസ്‌റ്റ് ചെയ്‌ത്‌ ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതകം സ്‌ഥിരീകരിച്ചത്‌. ചോദ്യം ചെയ്യലിനിടെ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ അക്ഷയ്‌യുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമെ കൂടുതൽ വ്യക്‌തത വരുള്ളൂവെന്നാണ് പോലീസ് അറിയിച്ചത്.

Post a Comment

0 Comments