പടന്നക്കാട് നെഹ്‌റു കോളേജ് ബസ്സ് സ്റ്റോപ്പിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചയാൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

പടന്നക്കാട് നെഹ്‌റു കോളേജ് ബസ്സ് സ്റ്റോപ്പിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചയാൾ പിടിയിൽപടന്നക്കാട്: കോളേജ് ബസ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാന്റിന്റെ സിബ്ബ് ഊരി നഗ്നത പ്രദര്‍ശിപ്പിച്ച മധ്യവയസ്‌ക്കനായ വിമുക്തഭടന്‍ അറസ്റ്റില്‍.

ചെറുവത്തൂര്‍ സ്വദേശി മോഹന്‍ദാസിനെയാണ് 58ഹോസ്ദുര്‍ഗ് പോലീസ് അറസ്‌ററുചെയ്തത്. ഫെബ്രുവരി 21 ന് രാവിലെ പടന്നക്കാട് നെഹ്‌റു കോളേജ് ബസ്റ്റോപ്പില്‍ വെച്ചാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ വരികയായിരുന്ന മോഹന്‍ദാസ് പെണ്‍കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം അവരോട് എന്തോ ചോദിക്കാനെന്ന വ്യാജേന അടുത്തേക്ക് വിളിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍  അടുത്തെത്തിയപ്പോഴാണ് പാന്റിന്റെ സിബ്ബ് ഊരി പെണ്‍കുട്ടികളെ നഗ്നതകാണിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചപ്പോള്‍ ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോയി. പെണ്‍കുട്ടികള്‍ സ്‌കൂട്ടറിന്റെ നമ്പര്‍ സഹിതം ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നതാപ്രദര്‍ശനം നടത്തിയത് മോഹന്‍ദാസാണെന്ന് തിരിച്ചറിഞ്ഞത്. മോഹന്‍ദാസ് ഒളിവിലായിരുന്നു

Post a Comment

0 Comments