വണ്ടി ചെക്ക് കേസിൽ ചെറുവത്തൂർ സ്വദേശിക്ക് ഹോസ്ദുർഗ് കോടതി ശിക്ഷ വിധിച്ചു

LATEST UPDATES

6/recent/ticker-posts

വണ്ടി ചെക്ക് കേസിൽ ചെറുവത്തൂർ സ്വദേശിക്ക് ഹോസ്ദുർഗ് കോടതി ശിക്ഷ വിധിച്ചു


 

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശിയായ കാഞ്ഞിരായിൽ ജാഫറിൽ നിന്നും ചെറുവത്തൂരിലെ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തു താമസിക്കുന്ന പരേതനായ പ്ലാസ്റ്റിക്ക് കുഞ്ഞമാദിന്റെ മകൻ ഖലീലുള്ള  (36) 2012 ൽ കടമായി സ്വീകരിച്ച തുകയിലേക്ക് കൊടുത്ത പത്ത് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടർന്ന് പ്രതിയായ ഖലീലുള്ളയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിനും ചെക്ക് പ്രകാരമുള്ള തുകയായ പത്ത് ലക്ഷമടക്കം പന്ത്രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയും വാദിയായ ജാഫറിന് നഷ്ടപരിഹാരമായി നൽകാൻ  കോടതി  വിധിച്ചു.


ഗോകുലം ഫൈനാൻസിൽ നിന്ന് ചിട്ടി വിളിച്ച് വണ്ടി ചെക്ക് കൊടുത്ത കേസിലും ഇയാൾ ഹോസ്ദുർഗ് കോടതിയിൽ വിചാരണ നേരിടുന്നുണ്ട്. ജാഫർ കാഞ്ഞിരായിൽ 2013 ൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കോടതി വിധി പ്രസ്ഥാവിച്ചത്.


 ഹർജിക്കാരന് വേണ്ടി അഡ്വ.ദിനേശ് കുമാർ , മനോജ് കുമാർ എന്നിവരും പ്രതിക്കു വേണ്ടി അഡ്വ. സി.ഷുക്കൂറും ഹാജരായി.

Post a Comment

0 Comments