ന്യൂഡൽഹി: വൻ വിലക്കുറവിൽ എണ്ണ നൽകാമെന്ന റഷ്യയുടെ ഓഫർ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. രൂപ ഉപയോഗിച്ച് വ്യാപാരം നടത്താനും റഷ്യ സന്നദ്ധത അറിയിച്ചിരുന്നു. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പിന്നാലെ റഷ്യക്ക് മേൽ കൂടുതൽ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തുന്നതിനിടെയാണ് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം.
ഇന്ത്യ ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. രണ്ട് മുതൽ മൂന്ന് ശതമാനം വരെ മാത്രമാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി. ആഗോള വിപണിയിൽ എണ്ണവില ഉയരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇതിന്റെ ആക്കം കുറക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ വിലക്ക് എണ്ണ നൽകാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ വാഗ്ദാനത്തിൽ സന്തോഷമുണ്ട്. ഈ ഓഫർ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർവൃത്തങ്ങൾ തയാറായിട്ടില്ല.
0 Comments