ഡോ. സുഹ്റ ഹമീദിനെയും ഖദീജ പൊവ്വലിനെയും വനിതാ ലീഗ് ആദരിച്ചു

LATEST UPDATES

6/recent/ticker-posts

ഡോ. സുഹ്റ ഹമീദിനെയും ഖദീജ പൊവ്വലിനെയും വനിതാ ലീഗ് ആദരിച്ചുകാസർഗോഡ് : വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആദരവ് സംഘടിപ്പിച്ചു. കോവിഡിന്റെ തുടക്കം മുതൽ വൈറ്റ് ഗാർഡിനൊപ്പം ചേർന്ന് മയ്യത്ത് പരിപാലനം നടത്തിയ ഖദീജ പൊവ്വലിനെയും കാസർകോടിന്റെ പ്രിയങ്കരിയായ ഡോക്ടർ സുഹ്റ അബ്ദുൾ ഹമീദിനെയുമാണ് ആദരിച്ചത്. സയ്യദ് ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്ന് മാർച്ച് എട്ടിന് നടത്തേണ്ട പരിപാടി ഇന്നാണ് നടത്തിയത്.

മുസ്ലീം സ്ത്രീകൾ വിദ്യഭ്യാസ രംഗത്ത് വിരളമായിരുന്ന 1975-ൽ MBBS നേടി 1980-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ കയറിയ ഡോക്ടർ സുഹ്റ കുമ്പള ആരിക്കാടി സ്വദേശിയാണ്. കുമ്പളയിലെ മർഹും മുഹമ്മദ് ഖാസിയുടെയും അംഗഡിമുഗർ ഇസ്മയിൽ ഖാസിയുടെയും പേരക്കുട്ടിയാണ്. 2005-ൽ കാസർകോട് ഗവ. മെന്റ് ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ഡോക്ടർ ഇപ്പോഴും കെയർവെൽ ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു. മൂന്നു മക്കളിൽ രണ്ട് പേർ ഡോക്ടറും ഒരാൾ MBA യുമാണ്.

        എടനീർ സ്വദേശിയായ ഖദീജ കഴിഞ്ഞ 25 വർഷമായി മയ്യത്ത് പരിപാലന രംഗത്തുണ്ട്. യൂത്ത് ലീഗ് നേതാവായ സഹോദരൻ അഷ്റഫ് എടനീരിനോടൊപ്പം ചേർന്ന് വൈറ്റ് ഗാർഡിന്റെ കൂടെ കോവിഡ് കാല മയ്യത്ത് പരിപാലനത്തിലും സജീവമായിരുന്നു. രണ്ട് പേരുടെയും ജീവിതവും സേവനവും പുതു തലമുറക്ക് മാതൃകാപരമെന്നും അഭിനന്ദനാർഹമാണെന്നും വനിതാ ലീഗ് അറിയിച്ചു. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിണ്ട് ആയിഷത്ത് താഹിറ ജില്ലാ പ്രസിണ്ട് പി.പി. നസിമ ടീച്ചർ. ജന സെ(കട്ടറി മുംതാസ് സമീറ ട്രഷറർ ബീഫാത്തിമ ഇബ്രാഹിം . ഭാരവാഹികളായ ശാഹിന സലിം . ഷാസിയ സി.എം. . സിയാന .മറിയുമ്മ അബ്ദുൾ ഖാദർ പങ്കെടുത്തു

Post a Comment

0 Comments