കാമുകനെ വീട്ടുകാർ താക്കീത് ചെയ്തു ഇതിൽ മനംനൊന്ത് കാമുകി ആത്‍മഹത്യ ചെയ്തു,വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി

കാമുകനെ വീട്ടുകാർ താക്കീത് ചെയ്തു ഇതിൽ മനംനൊന്ത് കാമുകി ആത്‍മഹത്യ ചെയ്തു,വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി


 കിളിമാനൂരിൽ പ്രണയത്തിൽ ആയിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവ് ജീവനൊടുക്കി. മടവൂർ ചാങ്ങയിൽകോണത്താണ് പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സമൂഹമാധ്യമം വഴി ഈ വിവരമറിഞ്ഞ കാമുകനായ നിലമേൽ സ്വദേശിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ അക്ഷര (17), നിലമേലിലെ ബസ് ഉടമയായ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്. പോരോടം വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായിരുന്നു അക്ഷര. ശ്രീജിത്ത് ഡ്രൈവറായ സ്വകാര്യ ബസിലാണ് അക്ഷര സ്ഥിരമായി യാത്ര ചെയ്തിരുന്നത്. തുടർന്ന് ഇവർ പ്രണയത്തിൽ ആവുകയാരുന്നു.ഇതറിഞ്ഞ വീട്ടുകാർ താക്കിത് ചെയ്തത് ഇത് അറിഞ്ഞതിൽ മനസ്സ് വിഷമിച്ചിട്ടാണ്, അക്ഷര തൂങ്ങി മരിച്ചത്.

Post a Comment

0 Comments