ഗ്യാസ് ഏജൻസി ജീവനക്കാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

ഗ്യാസ് ഏജൻസി ജീവനക്കാരൻ കുളിമുറിയിൽ മരിച്ച നിലയിൽ

 


കാഞ്ഞങ്ങാട്: ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനെ  കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒടയഞ്ചാൽ ടി. എം. ജെ ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ യദു മാധവൻ (25) ആണ് മരിച്ചത്.  ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞതിനുശേഷം കുളിക്കാനായി  കയറിയതായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് ഉടമ വിളിച്ചപ്പോൾ പ്രതികരണമുണ്ടായിരുന്നില്ല.  തുടർന്ന് വാതിൽ തകർത്തപ്പോൾ ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിലാണുണ്ടായത് ഉടൻ തന്നെ ആസ് പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാനാണ് മരിച്ചതെന്നു  സംശയിക്കുന്നു. ഇടത്തോട് തൊട്ടിയിലെ മാധവൻ്റെയും യശോദയുടെയും മകനാണ്. സഹോദരി: കാവ്യ. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി


Post a Comment

0 Comments